പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് 419.40 മീറ്ററിൽ നിയന്ത്രിക്കും; പരിധി കവിയുന്ന വെള്ളം ഗേറ്റുകൾ വഴി ഒഴുക്കും.
June 19, 2026
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419.40 മീറ്റർ (ക്രസ്റ്റ് ലെവൽ) ആയി നിലനിർത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം നടപടി സ്വീകരിച്ചു. ജലനിരപ്പ് 419.40 മീറ്റർ കവിയുന്ന സാഹചര്യത്തിൽ അധികജലം ക്രസ്റ്റ് ഗേറ്റുകൾ വഴി പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു